Trending Now

തപസ്: രണ്ടാം വാർഷികവും കുടുംബയോഗവും ആഘോഷിച്ചു

Spread the love

 

KONNI VARTHA.COM : സൈനിക സേവനത്തോടൊപ്പം നാടിന്റെ ഉന്നമനവും ലക്ഷ്യം ആക്കി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ രണ്ടാം വാർഷികം കുടുംബയോഗത്തോടെ ആഘോഷിച്ചു.

 

പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പോടെ ആണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.. സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഉൽഘാടനം ചെയ്ത യോഗത്തിൽ തപസ് പ്രസിഡന്റ്‌ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.തപസ് സെക്രട്ടറി നിതിൻ രാജ് സ്വാഗതംപറഞ്ഞു .

 

പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, അസിസ്റ്റന്റ് സൈനിക വെൽഫയർ ഓഫീസർ ജയപ്രകാശ്, സാമൂഹിക പ്രവർത്തകൻ വാവ സുരേഷ്, ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർപ്രവീൺ പരമേശ്വരൻ (താടിക്കാരൻ), സംവിധായകൻ അനിൽ കുമ്പഴ, സിനിമ താരം ശബരി ബോസ്സ് എന്നിവർ സംസാരിച്ചു .

 

ജില്ലയിലെ വീരമൃത്യു വരിച്ച സൈനികരുടെ മാതാപിതാക്കളെയും വിരമിച്ച സൈനികരെയും തപസിനു വേണ്ടി സഹായം ഒരുക്കിയ വ്യക്തികളെയും സംഘടനകളെയും തപസിന്റെ പ്രശംസഫലകം നൽകി ആദരിച്ചു. തപസിന്റെ സഹായമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചു അഗതി മന്ദിരങ്ങൾക്കുള്ള തുക കൈമാറി. ചടങ്ങിൽ തപസിന്റെ പ്രതിനിധികളായ ട്രഷറർ ശ്യാം ലാൽ, ജോയിന്റ് സെക്രട്ടറി സരിൻ, സബ് ട്രഷറർ ലിജു കുമ്പഴ, കമ്മറ്റി അംഗങ്ങളായ ബിനു കുമാർ ഇളകൊള്ളൂർ, ബിനു അടൂർ, മുരുകൻ സേനമെഡൽ, ഷൈജു വാഴമുട്ടം, രതീഷ് ഇലന്തൂർ, ശ്രീരാജ് കുമ്പഴ എന്നിവർക്ക് ഒപ്പം തപസിന്റെ നൂറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

കോന്നി    ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്   സ്നേഹോപഹാരം

ഭീകരവാദത്തിനെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സൈനിക കൂട്ടായ്മകൾ ഒന്നിച്ചു നടത്തിയ ദീപശിഖാ റാലിക്ക് കോന്നിയിൽ സ്വീകരണം നൽകിയതിന് ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്  തപസ്സ് നല്‍കിയ  സ്നേഹോപഹാരം  ക്ലബ് സെക്രട്ടറി റിയാസ് എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനന്തു ചേർന്ന് ഏറ്റുവാങ്ങി. ക്ലബിൽനിന്നും ജോയിൻ സെക്രട്ടറി ശ്രീരാജ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രഞ്ജിത്ത്, രാഹുൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

error: Content is protected !!