Trending Now

പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

Spread the love

 

പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര പാടില്ലെന്ന് എഡിഎം ഉത്തരവ്. ഈ മാസം 20വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നു

 

ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കൊലപാതകം നടത്തിയ രീതി, തെര ഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട്ട് ഉണ്ടായത്.

പേപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളില്‍ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും സംഘര്‍ഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളില്‍ പോലും പൊലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവായി പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയില്‍ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് പടരാതിരിക്കാനാണ് പൊലീസ് ശ്രമം.

 

പാലക്കാട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.പോപുലര്‍ ഫ്രണ്ട് സര്‍വ്വകക്ഷി യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

error: Content is protected !!