Trending Now

ഡി വൈ എഫ് ഐയുടെ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു

Spread the love

 

 

konnivartha.com : കോന്നി “വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ജീവന് രക്തം വിശപ്പിന് ഭക്ഷ്ണം ” ഡി വൈ എഫ് ഐ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു.

 

മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷ്ണം എല്ലാ ദിവസവും നൽകും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകൾ കയറി പൊതിച്ചോറുകൾ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത് .

 

 

പൊതിച്ചോർ വിതരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷനായി.കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനിഷ് കുമാർ എംഎൽഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സംഗേഷ് ജി നായർ, അഡ്വ.ആർ മനു, ജില്ലാ സെക്രട്ടറി ബി നിസാം ,ജില്ലാ പ്രസിഡൻ്റ് എം സി അനീഷ് കുമാർ ,ട്രഷറർ എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ്നീതു അജിത്, ജില്ലാ കമ്മിറ്റി അംഗം ജിജോ മോഡി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം
രഘുനാഥ് ഇടത്തിട്ട, ഐരവൺലോക്കൽ സെക്രട്ടറി ആശിഷ്‌ലാൽ, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിപിൻ വേണു, ജോയിൻ്റ് സെക്രട്ടറി രാജീവ് രവി എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സി സുമേഷ് സ്വാഗതവും ഐരവൺ മേഖല സെക്രട്ടറി ജിജോ ചെറിയാൻ നന്ദിയും പറഞ്ഞു

error: Content is protected !!