Trending Now

സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ സർവേകൾ, ക്വിസുകൾ എന്നിവക്കെതിരെ ഇന്ത്യ പോസ്റ്റിന്‍റെ അറിയിപ്പ്

Spread the love

 

ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്‌സിഡികൾ
നൽകുന്നതായുള്ള വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്‌സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സർവേകളുടെ അടിസ്ഥാനത്തിൽ സബ്‌സിഡികൾ, ബോണസ് അല്ലെങ്കിൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യാ പോസ്റ്റിൻറെ ഭാഗമല്ല. ഇപ്രകാരമുള്ള അറിയിപ്പുകൾ/സന്ദേശങ്ങൾ ഇ-മെയിൽ ലഭിക്കുന്നവർ വ്യാജവും കപടവുമായ ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനനത്തീയതി, അക്കൗണ്ട് നമ്പറുകൾ, മൊബൈൽ നമ്പറുകൾ, ജനനസ്ഥലം, OTP മുതലായ വ്യക്തിപരമായ വിവരങ്ങളൊന്നും പങ്കിടുകയും ചെയ്യരുത്.

ഈ URL-കൾ/ലിങ്കുകൾ/വെബ്‌സൈറ്റുകൾ മുതലായവ നീക്കം ചെയ്യുന്നതിന് ഇന്ത്യാ പോസ്റ്റ് ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണ്. വ്യാജ/കപട സന്ദേശങ്ങൾ/വിവരങ്ങൾ/ലിങ്കുകൾ എന്നിവയിൽ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നതായി രവീന്ദ്രനാഥ് വി. കെ., അസിസ്റ്റൻറ് ഡയറക്ടർ, പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ്, സെൻട്രൽ റീജിയൻ, കേരള സർക്കിൾ അറിയിച്ചു.

error: Content is protected !!