Trending Now

മഹാരാജാസ് കോളേജില്‍ ജോലി ഒഴിവ്

Spread the love

 

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.

യോഗ്യത: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഓഫീസ് അറ്റന്‍ഡന്റ് പ്‌ളസ് ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്‌ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.

 

error: Content is protected !!