Trending Now

ഓട്ടോ, ടാക്‌സി, ബസ് നിരക്കുകൾ ഇന്നുമുതൽ കൂടും

Spread the love

 

ഓട്ടോ, ടാക്സി, ബസ് പുതിയ നിരക്കുകൾ ഞായറാഴ്ചമുതൽ നിലവിൽവരും. ഓർഡിനറി ബസുകൾക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും നൽകണം

നാലുചക്ര ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകളും ഉയരും. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും ഉയരും. ഓർഡിനറിയുടെ മിനിമം യാത്രാദൂരം 2.5 കിലോമീറ്ററായി നിലനിർത്തിയെങ്കിലും ഫാസ്റ്റിൽ കുറഞ്ഞനിരക്കിൽ അഞ്ചുകിലോമീറ്റർ സഞ്ചരിക്കാം. സൂപ്പർഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്

error: Content is protected !!