Trending Now

ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-മത് വാർഷികം നാളെ നടക്കും

Spread the love

 

KONNI VARTHA.COM : കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി നിൽക്കുന്ന ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-മത് വാർഷികം മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ കൊടുമൺ കാരുണ്യ ഗ്രാമത്തിലെ അമ്മമാർക്കൊപ്പം മെയ്‌ 1 ഞായറാഴ്ച നടത്തപ്പെടുന്നു.

 

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ ഒട്ടേറേ മാതൃകാ പ്രവര്‍ത്തനങ്ങൾ നടത്തുന്ന ചെങ്ങറ പ്രവാസി അസോസിയേഷനും, രക്തദാന രംഗത്തേ മികവുറ്റ സംഘാടകന്‍ ബിജു കുമ്പഴക്കും ആദരവും നല്‍കുന്നു.

പ്രശസ്ത നാടൻ പാട്ട് സംഘമായ കനൽ ബാൻഡിലെ പാട്ടുകാര്‍ അവതരിപ്പിക്കുന്ന നാടൻപാട്ടും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!