മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത എല്ലാ ഫാമുകളും അടച്ചു പൂട്ടണം

Spread the love

 

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്തതുമായ സംസ്ഥാനത്തെ എല്ലാ മൃഗസംരക്ഷണ ഫാമുകളും അടച്ചു പൂട്ടുന്നതിന് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

 

ഇതിനാവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി എന്നിവർ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം റെനി ആന്റണി നിർദ്ദേശം നൽകി.