Trending Now

ഉപ തിരഞ്ഞെടുപ്പ് :കോന്നി ചിറ്റൂർ മുക്ക് വാർഡിൽ യു ഡി എഫ് സ്ഥാനാർഥി വിജയിച്ചു

Spread the love

 

konnivartha.com : കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാർഡ്‌ ചിറ്റൂർ മുക്ക് വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി അർച്ചന ബാലൻ 133 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.ചിറ്റൂർ പുന്നമൂട്ടിൽ തേക്കേതിൽ ബാലന്റെ മകളാണ് 21 വയസ്സുകാരിയായ അർച്ചന. പൊളിറ്റിക്ക്സ് ബിരുദധാരിയാണ്. വാർഡ് മെമ്പറായിരിക്കെ ബാലൻ അന്തരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.493 വോട്ട് അര്‍ച്ചനയ്ക്ക് ലഭിച്ചു

പി ഗീത (എൽ ഡി എഫ് )പി എ അജയൻ (എൻ ഡി എ )എന്നിവരാണ് മത്സര രംഗത്തു ഉണ്ടായിരുന്നത്.

ആകെ 74.15 % പോളിംഗ് നടന്നു. 1501 വോട്ടർമാരിൽ 1113 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒന്നാം ബൂത്തിൽ 606 പേരും രണ്ടാം ബൂത്തിൽ 507 പേരും ഇന്നലെ വോട്ട് ചെയ്തു. ഇന്ന് രാവിലെ പത്തിന് കോന്നി പഞ്ചായത്ത്‌ ഓഫീസിൽ വെച്ചായിരുന്നു വോട്ട് എണ്ണിയത്.
പത്തനംതിട്ട റീ സർവേ സൂപ്രണ്ട് കെ കെ അനിൽ കുമാറായിരുന്നു വരണാധികാരി.

error: Content is protected !!