Trending Now

ആര്‍ദ്രം: രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

Spread the love

 

konnivartha.com : ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ വണ്‍ ഹെല്‍ത്ത് പദ്ധതി, വാര്‍ഷിക ആരോഗ്യ പരിശോധന പദ്ധതി, ക്യാന്‍സര്‍ നിയന്ത്രണ പദ്ധതികളാണ് നടപ്പാക്കുന്നത്. ജന്തുജന്യ രോഗങ്ങളുടെ കാരണം കണ്ടെത്താനും പ്രതിരോധിക്കാനുമായായി ആരംഭിക്കുന്ന വണ്‍ ഹെല്‍ത്ത് പദ്ധതിയുടെ ആദ്യ ഘട്ടം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി രൂപീകരിക്കാന്‍ പരിശീലനവും നല്‍കും.

 

ജില്ലാ തലയോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സി.എസ് നന്ദിനി, ഡോ. പി. എന്‍ പത്മകുമാരി, ആര്‍ സി എച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!