സംസ്ഥാന തല പ്രസംഗ മത്സരത്തിൽ അലന ട്വിങ്കിളിന് ഒന്നാം സ്ഥാനം

Spread the love

 

 

KONNI VARTHA.COM : സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജെ സി ഐ ശാസ്താംകോട്ടയുടെയും സംയുക്താ മുഖ്യത്തിൽ ഹൈസ്‌കൂൾ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ചേർത്തല ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ അലന ട്വിങ്കിൾ ബിക്ക്‌ ഒന്നാം സ്ഥാനം.

കൊട്ടാരക്കര എം ജി എം റെസിഡൻഷ്യൽ സ്കൂളിലെ നിഖിത ലിജുവിന് രണ്ടാം സ്ഥാനവും കോട്ടയം ചിന്മയ വിദ്യാലയത്തിലെ ഋഷിക രാകേഷിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ലോകസഞ്ചാരിയും വിഖ്യാത ഇംഗ്ലീഷ് പ്രഭാഷകനും എക്കോ ഫിലോസഫറുമായ അഡ്വ: ജിതേഷ്ജി ചെയർമാനായുള്ള മൂന്നംഗ ജഡ്ജിങ് കമ്മറ്റിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം പതിനായിരത്തി ഒന്ന്, എണ്ണായിരത്തി ഒന്ന് ഏഴായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ജൂൺ മാസം ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സുഗതവനം ചാറ്റിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ അറിയിച്ചു.

error: Content is protected !!