
konnivartha.com : കോന്നി കൊക്കാത്തോട് അള്ളുങ്കല്‍ വീട്ടു മുറ്റത്ത് കാട്ടാന ഇറങ്ങി . ശേഖരന്‍ എന്ന ആളുടെ വീട്ടു മുറ്റത്ത് ആണ് ആനയെ രാവിലെ മുതല്‍ കണ്ടത് . പിടിയാന ആണ് .വാല് മുറിഞ്ഞിട്ടുണ്ട് . കൂടാതെ ആന ക്ഷീണാവസ്തയിലും ആണ് .ഇതിനാല്‍ എന്തോ രോഗം ഉള്ളതായി സംശയിക്കുന്നു .
വന പാലകര്‍ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചിട്ടും മാറുന്നില്ല . ഈ വീട്ടിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട് . വന പാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു ആനയെ നിരീക്ഷിച്ചു വരുന്നു .
ഇന്നലെ തണ്ണിതോട് മേഖലയില്‍ കൂട്ടമായി ആന ഇറങ്ങിയിരുന്നു .