
കോവിഡ് കാലത്തെ ഓർമ്മപ്പെടുത്തലുകളുമായി പ്രവേശനോത്സവം വർണ്ണാഭമാക്കി കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ. സ്കൂൾ എസ്.പി.സി കേഡറ്റുകൾ കഴിഞ്ഞ കോവിഡ് കാലത്ത് സമൂഹത്തിന് മറക്കാനാവാത്ത സേവനങ്ങൾ നൽകിയവരെ ആദരിച്ച് , അവരുടെ വേഷവിധാനങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്.നവാഗതർക്ക് ഇതൊരു നവ്യാനുഭവമായി മാറ്റാനായി അവർ വർണ്ണ ബലൂണുകളും, മിഠായികളും, പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ സയൻസ് പാർക്ക് ഉദ്ഘാടനം മുൻ ബി.പി.ഒ എൻ.എസ്.രാജേന്ദ്രകുമാർ നിർവഹിച്ചു