Trending Now

കലഞ്ഞൂര്‍ തോട്ടിലെ അപകടസ്ഥിതി ജില്ലാ കളക്ടര്‍ വിലയിരുത്തി

Spread the love

 

 

konnivartha.com : പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് കുട്ടികളോടോപ്പം പാട്ടു പാടാന്‍ മാത്രം കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എത്തിയതായിരുന്നില്ല ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. സ്‌കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടില്‍ രൂപപ്പെട്ട കുഴിയുടെ അപകടസ്ഥിതി വിലയിരുത്തുന്നതിനു കൂടിയാണ് കളക്ടര്‍ എത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തുവാന്‍ ഈ തോട് മുറിച്ചു കടക്കേണ്ടതുണ്ട്. ഈ കുഴി കുട്ടികള്‍ക്ക് അപകട ഭീഷണിയായി നിലകൊള്ളുന്നു എന്ന നിവേദനം ലഭിച്ചതിനെ തുടര്‍ന്നാണ് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്.

മഴക്കാലത്ത് കുട്ടികള്‍ക്ക് ഈ വഴിയിലൂടെ അപകടരഹിതമായി കടന്നുപോകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉടന്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുട്ടികള്‍ക്ക് അനായാസമായി സ്‌കൂളിലേക്ക് പോവുന്നതിനായി കലുങ്കിന്റെ ആവശ്യമുണ്ട്. അതിന് ഉടനടി പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

error: Content is protected !!