
konnivartha.com : കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം” ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ സ്കൂള്‍ ബാഗുകള്‍ കൈമാറി . ഇനിയും ബാഗ് ഇല്ലാത്ത കുട്ടികള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഈ ബാഗുകള്‍ കൈമാറും .
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ .സന്ദീപ് സ്കൂള്‍ എച് എം എസ് .സന്ധ്യയ്ക്ക് ബാഗുകള്‍ കൈമാറി . മറ്റു അധ്യാപകരും മുന്‍ അധ്യാപകരും സന്നിഹിതരായിരുന്നു .
കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി വിവിധ സ്കൂളുകള്‍ക്ക് പഠനോപകരണങ്ങളും കൈമാറി . പ്രവാസി മലയാളി പ്രസാദ് മറ്റൊരു സ്കൂളിലേക്ക് ആവശ്യമായ ബാഗുകള്‍ സംഭാവന ചെയ്തു .