പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം : പ്രതിപക്ഷ സമരം രൂക്ഷം

Spread the love

 

konnivartha.com : സ്വർണ്ണക്കടത്തു കേസിൽ ആരോപണവിധയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോന്നി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധയോഗം കെപിസിസി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാമിന്‍റെ അദ്ധ്യക്ഷതയിൽ ദീനാമ്മ റോയ്,സുലേഖ വി നായർ,പ്രവീൺ പ്ലാവിളയിൽ,ജി.ശ്രീകുമാർ,രാജീവ് മള്ളൂർ,മോൻസി ഡാനിയേൽ,ഐവാൻ വകയാർ,ഫൈസൽ പി എച്ച്,തോമസ് കാലായിൽ,മോഹൻ കുമാർ,ഷിജു അറപ്പുരയിൽ,അർച്ചന ബാലൻ,സലാം കോന്നി,പ്രകാശ് പേരങ്ങാട്ട്,ബാബു നെല്ലിമൂട്ടിൽ,അസീസ് കുട്ടി,ജുബിൻ റ്റി ചാക്കോ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!