കൂടൽ രാജഗിരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ

Spread the love

 

കോന്നി :- കൂടൽ രാജഗിരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞു. ഉദ്യോഗസ്‌ഥരോടും ജന പ്രതിനിധികളോടുനൊപ്പം റോഡ് നിർമാണ പുരോഗതി പരിശോധന നടത്തി.
15 കോടി രൂപ ചിലവിൽ മുറിഞ്ഞകൽ അതിരുങ്കൽ കൂടൽ പുന്നമൂട് രാജഗിരി പാടം വരെയുള്ള 15 കിലോമീറ്റർ ദൂരമുള്ള റോഡിൽ ബ്രിട്ടീഷുകാർ നിർമിച്ച ഇരുതോട് പാലവും കാരയ്ക്കക്കുഴിയിലുള്ള ചെറിയ പാലവും നിർമാണം പൂർത്തീകരിച്ചു.

നിലവിൽ റോഡിന്റെ വീതി കൂട്ടുന്ന പ്രവർത്തികൾ ആണ് നടക്കുന്നത്.പാടം മുതൽ കൂടൽ വരെയുള്ള ഭാഗത്തു ആദ്യ ഘട്ട ടാറിങ് ഉടനെ നടക്കും.

പ്രവർത്തികൾ വേഗത്തിലാക്കി റോഡ് നിർമാണം പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.
എം എൽ എ യോടൊപ്പം കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പ വല്ലി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജ അനിൽ, പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സിബി ഐസക് പൊതുമരാമത്തു അസി. എക്സികുട്ടീവ് എൻജിനീയർ വി. ബിനു, അസി എൻജിനീയർ അഭിലാഷ് കരാർ കമ്പനി പ്രതി നിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!