ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക മരണപ്പെട്ടു

Spread the love

 

തിരുവല്ല ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ മധ്യവയസ്ക്കയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് നെല്ലിമല മേലേമലയിൽ വീട്ടിൽ ഷേർളി തോമസ് (48) ആണ് മരിച്ചത്. ഇരവിപേരൂർ ജംഗ്ഷനിൽ ആയിരുന്നു അപകടം. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഷേർളി സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ ടിപ്പർ ലോറികൾക്ക് യാത്രവിലക്ക് ഉള്ളപ്പോൾ ആണ് ഈ അപകടം നടന്നിരിക്കുന്നത്.

error: Content is protected !!