കോന്നിയിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു

Spread the love

 

konnivartha.com : കെപിസിസി ആസ്ഥാനമായ ഇന്ദിരഭവൻ നേരെയും കോന്നിയിൽ യൂത്ത് കോൺഗ്രസ്സ്,ഐഎൻറ്റിയൂസി കൊടിമരങ്ങൾ നശിപ്പിച്ചു കൊണ്ട് സിപിഎം ഗുണ്ടകൾ നടത്തിയ അക്രമത്തിൽ പ്രധിഷേധിച്ച്‌,കെപിസിസിയുടെ ആഹ്വാന പ്രകാരം കോന്നിയിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.

ഇതിനോടനുബന്ധിച്ചു കറുത്ത ബാഡ്ജുകൾ കുത്തി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.കെപിസിസി അംഗംമാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ റോബിൻ പീറ്റർ,വെട്ടൂർ ജ്യോതിപ്രസാദ്,ചിറ്റൂർ ശങ്കർ,എസ്.സന്തോഷ് കുമാർ,ജി ശ്രീകുമാർ,അഡ്വ.സിറാജുദീൻ,ദീനാമ്മ റോയ്,സുലേഖ വി നായർ,പ്രവീൺ പ്ലാവിളയിൽ,രാജീവ് മള്ളൂർ,ശ്യം എസ് കോന്നി,ഇവാൻ വകയാർ,മോഹൻകുമാർ,ഫൈസൽ പി എച്ച്,പി വി ജോസഫ്,തോമസ് കാലായിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!