കോന്നി അതുമ്പുംകുളത്ത്‌ “ഓൾഡ് എജ് ഹോം” ആരംഭിക്കും

Spread the love

 

konnivartha.com : കോന്നി അതുംമ്പുംകുളത്തെ ജഗദമ്മ കുട്ടപ്പൻ സംഭാവന നൽകിയ ഒരേക്കർ 30 സെൻറ് സ്ഥലത്ത് ഓൾഡ് ഏജ് ഹോം പണിയാനുള്ള പദ്ധതിക്ക് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതുയോഗം അംഗീകാരം നൽകി. 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ആണ് ഇവിടെ പരിചരിക്കാൻ ഉദ്ദേശിക്കുന്നത്.

കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം നടന്നു.പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സെക്രട്ടറി കെ എസ് ശശികുമാർ റിപ്പോർട്ടും ,ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.രാജപ്പൻ ആചാരി, ജഗദമ്മ കുട്ടപ്പൻ, റവ.ജിജി തോമസ്, സ്നേഹാലയം അഡ്മിനിസ്ട്രേറർ സോമനാഥൻ, സെക്രട്ടറി ലത എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, റവ.ജോർജ് ഡേവിഡ്, റവ.ജിജി തോമസ്, ജിജി സജി (രക്ഷാധികാരി ) ശ്യാംലാൽ (പ്രസിഡൻ്റ്) കെ എസ് ശശികുമാർ (സെക്രട്ടറി) സി സുരേഷ് (ട്രഷറർ) ബിജു ഇല്ലിരിക്കൽ, വിൽസൺ ജോസഫ് ( പ്രസിഡൻ്റ്) ടി രാജേഷ് കുമാർ, വർഗ്ഗീസ് ബേബി (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

 

 

 

ശ്യാംലാൽ (പ്രസിഡൻ്റ്)        

    കെ എസ് ശശികുമാർ (സെക്രട്ടറി)

error: Content is protected !!