മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

Spread the love

 

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദി(28)നെയാണ് 15 ദിവസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചത്.

ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും ഡി.ഡി.ഇ. പറഞ്ഞു.മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച് പോലീസ് കസ്റ്റഡിയിലായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.