കോന്നിയിൽ സ്കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി

Spread the love

 

konnivartha.com :  കോന്നിയിൽ സ്കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പത്തനംതിട്ട ആർ ടി ഒ യുടെ നിർദേശാനുസരണമായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവും വിവിധ സ്കൂൾ ഭാഗങ്ങളിൽ അഞ്ച് സ്ഥലങ്ങളിൽ ആയിരുന്നു പരിശോധന നടന്നത്. ജില്ലയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

ജീപ്പ്കളിൽ കുട്ടികളെ കുത്തി നിറച്ച് കൊണ്ട് പോയ സംഭവങ്ങളിൽ പിഴ ചുമത്തി. സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം നൽകി. നിയമ ലംഘനം തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കും എന്നും അധികൃതർ അറിയിച്ചു.

error: Content is protected !!