Trending Now

എ ടി എം കുത്തിത്തുറന്ന് പണം അപഹാരിക്കാൻ ശ്രമം : പ്രതി പിടിയിൽ

Spread the love

 

konnivartha.com / പത്തനംതിട്ട : അടൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള ഫെഡറൽ ബാങ്ക് എ ടി എംകുത്തിതുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതിഅറസ്റ്റിൽ.

 

ഒഡിഷയിലെ ബാലേഷർ ജില്ലയിൽ ഗജിപൂർ ചന്ദനേശ്വർ എന്ന സ്ഥലത്ത് ജെമിനി മാണാ
മകൻ ഗൗര ഹരി മാണാ (36) ആണ് അടൂർ പോലീസിന്റെ പിടിയിലായത്.19 രാത്രിയാണ്
മോഷണശ്രമം നടന്നത്.എ ടി എമ്മിന്റെ മുൻവശത്തെ സി സി ടി വി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളിൽ കടന്ന ഇയാൾ മെഷീന്റെ മുൻവശം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാൾ അവിടം വിട്ടുപോകുകയായിരുന്നു പിന്നീട് എ ടി
എമ്മിലെത്തിയ ആളുകൾ മെഷീന്റെ വാതിൽ പൊളിഞ്ഞുകിടക്കുന്നത് പോലീസിൽ
വിവരമറിയിക്കുകയും, പോലീസ് ബാങ്ക് അധികൃതരെ ഉടനെതന്നെ ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അടൂർ ഡി വൈ എസ് പിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് ഇന്ന് ഉച്ചയ്ക്ക് അടൂരിൽ നിന്നും ഇയാളെ പിടികൂടുകയാണുണ്ടായത്.

 

സി സി ടി വി ദൃശ്യങ്ങൾ  പരിശോധിച്ച പോലീസ് മോഷ്ടാവ് ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ,അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും രാത്രിതന്നെ തിരച്ചിൽ ആരംഭിച്ചു. വ്യാപകമായ പരിശോധനയെ തുടർന്ന് പ്രതിയെ കുടുക്കുകയായിരുന്നു.ഇയാൾ ഒറ്റയ്ക്കാണോ ഇയാൾ വേറെ കേസുകളിൽ പ്രതിയാണോ, കൂട്ടാളികൾ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ
കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

 

അടൂരുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായ ഇയാൾ രണ്ട് ദിവസമായി ജോലിക്ക് പോകാതിരിക്കുകയായിരുന്നു.ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിലുള്ള
അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മാരായ വിമൽ രഘുനാഥ്, അനിൽകുമാർ,, എ എസ് ഐ സുരേഷ് കുമാർ,എസ് സി പി ഒ വിനോദ്, സി പി ഒ സൂരജ്, ഹോം ഗാർഡ് ഉദയകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!