കാട്ടാത്തിക്കാടിളക്കി ചേവ ദൃശ്യസംഗീതകലാ ക്യാമ്പ്

Spread the love

 

konnivartha.com : കോന്നി വനം ഡിവിഷനിലെ വനവികാസ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ കാട്ടാത്തി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചേവ ദൃശ്യ സംഗീത കലാ ക്യാമ്പ് ഗോത്രവര്‍ഗ ഊര് നിവാസികളുടെ സര്‍ഗവൈഭവങ്ങളാല്‍ സമ്പന്നമായി. കാട്ടാത്തി, കോട്ടാമ്പാറ, ആവണിപ്പാറ എന്നീ ഊരുകളിലെ അംഗങ്ങളാണ് ചേവയിലൂടെ നാടന്‍പാട്ട്, ചിത്രകല, കുരുത്തോല കൈവേല, വാദ്യ ഉപകരണം എന്നിവ പരിശീലിച്ചത്.

ഗോത്രഗാനം ആലപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്‌കാരത്തിന്റെ നേരറിവുകള്‍ ജില്ലാ കളക്ടര്‍ പങ്കുവച്ചു.

കോന്നി ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം മുഖ്യപ്രഭാഷണം നടത്തി. കാട്ടാത്തി വന സംരക്ഷണ സമിതി സെക്രട്ടറി ഷൈന്‍ സലാം, കാട്ടാത്തി സമിതി പ്രസിഡന്റ് എ.പി. ശശികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

നാടന്‍പാട്ട് കലാകാരന്മാരായ ഉല്ലാസ് കോവൂര്‍, ബൈജു മലനട, അമ്പാടി കല്ലട, സജിത്ത്, ചിത്രകാരന്‍ ജിനേഷ് ഉണ്ണിത്താന്‍, സാഹിത്യകാരന്‍ ഡോ. സനല്‍ ഭാസ്‌കര്‍, സംഗീത്, അരുണ്‍ കുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

error: Content is protected !!