Trending Now

ജോർദാനിൽ വിഷവാതകം ചോർന്ന് 13 മരണം, 250 പേർ ഗുരുതരാവസ്ഥയിൽ

Spread the love

 

ജോർദാനിലെ തെക്കൻ തുറമുഖ നഗരമായ അക്കാബയിൽ വിഷവാതകം ചോർന്നു. വിഷവാതകം ശ്വസിച്ച്‌ 13 പേർ മരിക്കുകയും 250 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഗ്യാസ് ടാങ്ക് കൊണ്ടുപോകുന്നതിനിടെയാണ് ചോർച്ചയുണ്ടായതെന്ന് ഔദ്യോഗിക ‘ജോർദാൻ ടിവി’ റിപ്പോർട്ട് ചെയ്തു.

ടാങ്കറിൽ ഏതുതരം വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതിന് ശേഷം പ്രദേശം സീൽ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 250 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണെന്ന് സർക്കാർ നടത്തുന്ന ടിവി ചാനലായ അൽ-മമാൽക്ക പറയുന്നു.

error: Content is protected !!