Trending Now

ജനകീയ ഡോക്ടറെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു

Spread the love

 

konnivartha.com : കോന്നി പീപ്പിൾസ് നഴ്സിംഗ് ഹോം ഉടമയും കോന്നിയിലെ ജനകീയ ഡോക്ടറുമായ ഗോപി ഡോക്ടറെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ പൊന്നാടയും പുസ്തകവും നൽകി ആദരിച്ചു.

ഡോക്ടേഴ്സ് ദിനത്തിൽ അദ്ദേഹത്തിന്‍റെ നാല് പതിറ്റാണ്ടിലേറെക്കാലത്തെ മാതൃകാപരമായ സേവനങ്ങൾ ഓർത്തെടുത്തതോടൊപ്പം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ എല്ലാ ഡോക്ടർമാരേയുംമറ്റ് ആരോഗ്യ പ്രവർത്തകരേയും അനുസ്മരിക്കുകയും ചെയ്തു .

ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല, എൻ.എസ്. മുരളീ മോഹൻ, ജി.രാജൻ, എസ്.കൃഷ്ണകുമാർ , ജി.തങ്കമണിയമ്മ, എസ്. അർച്ചിത എന്നിവർ പങ്കെടുത്തു.

 

error: Content is protected !!