Trending Now

കോന്നിയില്‍ സിപിഐയില്‍ നിന്നും 28 പേർ സിപിഐ എമ്മിൽ ചേർന്നു

Spread the love

 

കോന്നി സിപിഐ കോന്നി മുൻ ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി വി പൊന്നച്ചൻ, ലോക്കൽ കമ്മിറ്റി അംഗം എസ് റഹിം എന്നിവരുടെ നേതൃത്വത്തിൽ 28 പേർ സിപിഐ എമ്മിൽ ചേർന്നു. കോന്നി ചിറക്കൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തപതാക നൽകി സ്വീകരിച്ചു.

ഏരിയ കമ്മിറ്റി അംഗം തുളസീമണിയമ്മ അധ്യക്ഷയായി.ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് ഗോപിനാഥൻ, ടി രാജേഷ് കുമാർ, ആർ ഗോവിന്ദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ നുഹു മുഹമ്മദ്, എ എസ് ഷിജു, ആർ ശ്രീഹരി, അജയകുമാർ, അജിത മോഹൻ, ബ്രാഞ്ച് സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി എസ് അനീഷ് സ്വാഗതവും ലൈജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

error: Content is protected !!