റവന്യു കലോത്സവത്തിലെ വിജയം പുതുതായി വരുന്നവര്‍ക്ക് പ്രചോദനം: ജില്ലാ കളക്ടര്‍

Spread the love

 

konnivartha.com : റവന്യു കലോത്സവത്തില്‍ ജില്ല കൈവരിച്ച വിജയം പുതുതായി വരുന്ന ആളുകള്‍ക്ക് പ്രചോദനമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. റവന്യു കലോത്സവത്തിന്റെ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജോലി തിരക്കിനിടയില്‍ വിമോചനത്തിനു മാത്രമുള്ള ഒന്നല്ല കല. ഒന്നില്‍ നിന്നുമുള്ള വിമോചനമല്ല കല. കല ഓരോ വ്യക്തിക്കും നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്. കലോത്സവം എന്ന പേര് അന്വര്‍ഥമാക്കും വിധമാണ് ജില്ലയില്‍ റവന്യു കലോത്സവം നടത്തിയത്. പുത്തന്‍ ഉണര്‍വുകളും കലോത്സവം ജില്ലയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

അര്‍ഥവത്തായ പൊതുപ്രവര്‍ത്തനത്തിന് പുത്തനുണര്‍വ് നല്‍കാന്‍ കലോത്സവത്തിന്റെ വിജയത്തിലൂടെ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. വിജയികള്‍ക്ക് കളക്ടര്‍ പുരസ്‌കാരം വിതരണം ചെയ്തു

എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേഷ്, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം, സീനിയര്‍ സൂപ്രണ്ട് എം.എസ്. വിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!