
konnivartha.com : കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം 2022 ജൂലൈ 13, 14 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ (Yellow) അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,ഉരുൾപൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ,ഉരുൾപൊട്ടല്‍ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.