രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്‌വെയർ തകരാർ ഉടൻ പരിഹരിക്കും

Spread the love

konnivartha.com : രജിസ്ട്രേഷൻ പോർ്ട്ടലിലെ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാർ ഉടൻ പരിഹരിക്കുമെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നതായും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

രജിസ്ട്രേഷൻ സേവനങ്ങൾ തടസംകൂടാതെ ലഭ്യമാക്കുന്നതിനായി നിലവിലുള്ള സോഫ്റ്റ്വെയർ സംവിധാനം പുതിയ പതിപ്പിലേക്കു മാറ്റാൻ താരുമാനിച്ചിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിൽ, സബ് രജിസ്ട്രാർ ഓഫിസുകളിൽനിന്നുള്ള സേവനങ്ങൾക്ക് പൊതുജനങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ സംവിധാനം ഏറ്റവും പുതിയ പതിപ്പായ https://pearl.registration.kerala.gov.in എന്ന വിലാസത്തിലേക്ക് ജൂലൈ രണ്ടു മുതൽ മാറിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ വെബ്സൈറ്റ് വഴിയുള്ള സേവനം സുഗമമാകാതെ വന്നിട്ടുണ്ട്. തടസം പരിഹരിക്കുന്നതിന് ഡൽഹി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സാങ്കേതിക വിദഗ്ധരുടെ സേവനം തേടുകയും അടിയന്തര പരിഹാര നടപടികൾ പുരോഗമിക്കുകയുമാണെന്നും രജിസ്ട്രേഷൻ ഇൻസ്പെക്റ്റർ ജനറൽ അറിയിച്ചു.

error: Content is protected !!