Trending Now

പമ്പ ത്രിവേണിയിലെ ഹില്‍ടോപ്പ് ഞുണങ്ങാര്‍ പാലം എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തില്‍

Spread the love

 

 

ഹില്‍ടോപ്പിന്റെ സംരക്ഷണ പ്രവര്‍ത്തികളും ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.

പമ്പാ ത്രിവേണിയിലെ പ്രളയത്തില്‍ തകര്‍ന്ന ജലസേചന നിര്‍മിതികളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ നദികള്‍ക്ക് കുറുകെയുള്ള വിവിധ തടയണകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. വിവിധ സ്ഥലങ്ങളില്‍ എംഎല്‍എ-എഡിഎഫ് പദ്ധതിയിലും എസ്ഡിആര്‍എഫിലും ഉള്‍പ്പെടുത്തി അന്‍പതോളം കടവുകളുടെ പുനരുദ്ധാരണം നടത്തി. ഇതിനു പുറമേ 30 കടവുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നു വരുകയാണ്.

വരട്ടാര്‍, ആദി പമ്പ നദികളുടെ മണ്‍പുറ്റുകള്‍ നീക്കം ചെയ്ത് നദിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തികള്‍ നടത്തിവരുന്നു. വരട്ടാറിന് കുറുകെ ആനയാര്‍, പുതുക്കുളങ്ങര, തൃക്കയില്‍, വഞ്ചിപ്പോട്ടില്‍ എന്നീ നാല് പാലങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു.

ഇതില്‍ പുതുക്കുളങ്ങര പാലം നിര്‍മാണം പൂര്‍ത്തിയായി. ആനയാര്‍, തൃക്കയില്‍ പാലങ്ങളുടെ നിര്‍മാണം നടന്നു വരുകയാണ്. വഞ്ചിപ്പോട്ടില്‍ പാലത്തിന്റെ ഡിസൈന്‍ ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കും.

error: Content is protected !!