
konnivartha.com : സംസ്ഥാനത്ത് വാനര വസൂരി സ്ഥിരികരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജില്ലാതല യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞ 12 ന് യുഎഇ സമയം വൈകിട്ട് അഞ്ചിന് ഷാര്‍ജ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ വന്ന യാത്രക്കാരനില്‍ ആണ് രോഗം സ്ഥരീകരിച്ചിട്ടുളളത്. ഫ്ളൈറ്റ് കോണ്‍ടാക്ട് ഉളള ജില്ലയിലെ 16 പേരെ നിരീക്ഷിച്ചു വരുന്നു. നിലവില്‍ ഇവര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ല.
പ്രവാസികള്‍ കൂടുതലുളളതിനാല്‍ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയും, 21 ദിവസത്തിനകം എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം.