Trending Now

കോന്നി ബ്ലോക്ക് ആരോഗ്യ മേള സംഘടിപ്പിച്ചു:മേള യു ഡി എഫ് ബഹിഷ്ക്കരിച്ചു

Spread the love

 

konnivartha.com : കോന്നി ബ്ലോക്ക് ആരോഗ്യ മേള പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്വ.കെ .യു .ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി. വൈ.എസ് പി ബൈജു കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ആരോഗ്യജാഥ രാവിലെ ഒന്‍പത് മണിക്ക് പൂങ്കാവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. മേളയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സംഘടിപ്പിച്ചു.

ഏകരോഗ്യം നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍ ഏകരോഗ്യ ബോധവല്‍കരണ ക്ലാസ്സ് നടത്തി. എക്‌സൈസ് വകുപ്പ് മദ്യ, മയക്കുമരുന്ന് ബോധവല്‍കരണ ക്ലാസ്സ് നടത്തി. ആരോഗ്യവകുപ്പ്, കുടുംബശ്രീ, എന്‍ എസ്സ് എസ്സ് കോളജ്, കോന്നി വിദ്യാര്‍ത്ഥികള്‍, പ്രമാടം ഫെല്ലോഷിപ്പ് കുട്ടികള്‍, പ്രമാടം ബാലസംഘം തുടങ്ങിയവരുടെ വിവിധ കലാ പരിപാടികള്‍ നടന്നു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ആരോഗ്യ മേള യു ഡി എഫ് ബഹിഷ്ക്കരിച്ചു . കോന്നി മെഡിക്കല്‍ കോളേജിനോട് ഉള്ള അവഗണനയില്‍ പ്രതിക്ഷേധിച്ചാണ് മേള ബഹിഷ്ക്കരിച്ചത്

error: Content is protected !!