
konnivartha.com : തണ്ണിത്തോട് ഗവ.വെൽഫെയർ യുപി സ്കൂളിന് മുൻപിലെ ശില്പങ്ങൾക്ക് സാമൂഹികവിരുദ്ധർ നാശം വരുത്തി.സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ മോഡൽ പ്രീ പ്രൈമറി കഴിഞ്ഞ മാസം പ്രവേശനോത്സവത്തോട് അനുബന്ധിച്ചാണ് ഉദ്ഘാടനം നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ശിൽപങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായി സ്കൂൾ അധികൃതർ കാണുന്നത്.ഇതു സംബന്ധിച്ച് തണ്ണിത്തോട് പൊലീസിൽ പരാതി നൽകി. സാമൂഹികവിരുദ്ധർ കൊച്ചു കുഞ്ഞുങ്ങളുടെ സ്കൂളിലും അതിക്രമം കാട്ടി എന്ന് വെച്ചാല്‍ ഇവര്‍ നാടിന് ആപത്ത് ആണ് . എത്രയും വേഗം പോലീസ് പ്രതികളെ പിടികൂടി നിയമ നടപടികള്‍ സ്വീകരിക്കണം .