
പത്തനംതിട്ട കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കിൽ പെട്ടതിന്റെ 200 മീറ്റർ താഴെ നിന്നാണ്. മൃതദേഹം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിശക്തമായ മഴയെ തുടർന്ന് ഗവി കക്കി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പത്തനംതിട്ട കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് മധുര സ്വദേശി കുമരന് ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം
കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നത്. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 2.5 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്.മഴ കൂടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൊല്ലം അച്ചന്‍കോവിലില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ അപകടമുണ്ടായ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി. കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴി ഗവിയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. കനത്ത മഴയെ തുടര്‍ന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം താത്ക്കാലികമായി അടച്ചു.