Trending Now

പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു

Spread the love

Konnivartha. Com :പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞു മരിച്ചത് കുമളി സ്വദേശികൾ . കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യു, ഫെബ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചാണ്ടി മാത്യുവിന്റെ മക്കളാണ് മരിച്ച രണ്ടു സ്ത്രീകൾ

ആറ്റിലേയ്ക്കു മറിഞ്ഞ കാർ അരമണിക്കൂറോളം പരിശ്രമിച്ച ശേഷം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഫേബയും, ബ്ലസിയും അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ചാണ്ടി മാത്യു കുമ്പനാട്ടെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

 

പരുമല മാർ ഗ്രിഗോറിയൻ കോളേജിലെ ബിസിഎ വിദ്യാർത്ഥിനിയാണ് ബ്ലസി ചാണ്ടി. മാവേലിക്കര ടിജൂസ് അക്കാദമിയിലെ ഒഇടി വിദ്യാർത്ഥിനിയാണ് മരിച്ച ഫെബ എന്നാണ് വിവരം. ബ്ലസിയെ കോളേജിൽ എത്തിക്കുന്നതിനായാണ് ഇവർ എത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വെണ്ണിക്കുളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. ബസിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്.

error: Content is protected !!