Trending Now

പത്തനംതിട്ടയില്‍ പതിനേഴുകാരിക്ക് പീഡനം: വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ആനപാപ്പാന്‍ പിടിയില്‍

Spread the love

 

konnivartha.com/ പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം മൂന്നു
മാസങ്ങളായി പലതവണ പെൺകുട്ടിയുടെ വീടിന് സമീപം വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു
ഭവനിൽ ബാബുവിന്റെ മകൻ, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വിഷ്ണു(25) വാണ്
അറസ്റ്റിലായത്. ഇയാൾ ആനപാപ്പാനാണ്.

 

പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ രതീഷ് കുമാർ സി പി ഓ മാരായ അരുൺ, സനൽ, ഷാനവാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ പത്തനംതിട്ട പോക്സോ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!