
konnivartha.com : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കോന്നി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകിന്‍റെ നേതൃത്വത്തിൽ റേഞ്ചിന്‍റെ പരിധിയിൽ വനപ്രദേശങ്ങളിലുള്ള വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിൽ, കല്ലേലി ബാലൻ പാലത്തിന് സമീപം വനപ്രദേശത്തുള്ള വെള്ളച്ചാട്ടത്തിന് സമീപം മരച്ചുവട്ടിൽ ഒളിപ്പിച്ച നിലയിൽ 385 ലിറ്റർ കോടയും, ഇല്ലിച്ചട്ടി ഉൾപ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും ഇന്ന് കണ്ടെടുത്ത് കേസ്സാക്കി .പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ രാജീവ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)ശ്രീകുമാർ,സിവിൽ എക്സൈസ് ഓഫീസർ അമൽ ബാബു, ഡ്രൈവർ ഷെമീം എന്നിവർ പങ്കെടുത്തു
reporter: anu elakollor /konnivartha.com