Trending Now

കോന്നി പഞ്ചായത്തിന് എതിരെ പ്രതിപക്ഷ അംഗങ്ങളുടെ സമരം

Spread the love

 

കോന്നി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർ നിയമന ബോർഡിലേക്ക് ഭരണപക്ഷം ഏകപക്ഷീയ നിലപാട് സ്വീകരിച്ചതിൽ കോന്നി ഗ്രാമ പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. .5 സാമൂഹ്യ ക്ഷേമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന ഗവൺമെൻ്റ് നിർദ്ദേശവും അവഗണിച്ച് ഒരാഴ്ച്ച മുന്നേ ഗൾഫിൽ നിന്ന് വന്ന കോൺഗ്രസുകാരനെ വരെ ഉൾപ്പെടുത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു.

പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷംഗങ്ങളുടെ അഭിപ്രായമോ നിർദേശമോ പരിഗണിക്കാതെയാണ് തീരുമാനം എടുത്തത്.പ്രതിപക്ഷ അംഗങ്ങൾ വരും ദിവസങ്ങളിൽ സമരം തുടരുമെന്ന് അംഗങ്ങൾ അറിയിച്ചു.കെ ജി ഉദയകുമാർ,ജിഷ ജയകുമാർ,ജോയ്സ് അബ്രഹാം,സി എസ് സോമൻ പിള്ള എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

error: Content is protected !!