Trending Now

പതാക ഉയര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

Spread the love

ഹര്‍ ഘര്‍ തിരംഗ: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദര്‍ശിപ്പിക്കണം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അറിയിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15) എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

പതാക ഉയര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ
അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നതും ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും. 2002ലെ ഫ്‌ളാഗ് കോഡില്‍ 2021 ഡിസംബര്‍ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു.

-കോട്ടണ്‍/പോളിസ്റ്റര്‍/കമ്പിളി/ഖാദിസില്‍ക്ക് എന്നീ തുണികളില്‍
കൈത്തറി, നെയ്ത്ത്, മെഷീന്‍ എന്നിവ ഉപയോഗിച്ച്ദേശീയ പതാക നിര്‍മിക്കാം.

– ദേശീയ പതാകയുടെ അന്തസിനും ബഹുമതിക്കും യോജിക്കുന്ന നിലയില്‍ എല്ലാ ദിവസങ്ങളിലും ആഘോഷവേളകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ അംഗത്തിന് ദേശീയ പതാക ഉയര്‍ത്താം.

– പുതിയ ഭേദഗതി അനുസരിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ പൊതുസ്ഥലത്തോ വീട്ടിലോ ഉയര്‍ത്തുന്ന പതാക രാത്രിയും പകലും പാറിക്കാം.

– ദീര്‍ഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതുവലുപ്പത്തിലുമാകാം, എന്നാല്‍ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

– വേറിട്ടുനില്‍ക്കുന്നനിലയില്‍ ആദരവോടെയെ ദേശീയ പതാക പ്രദര്‍ശിക്കാവു.

– കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

– തലകീഴായി ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

– ഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നില്‍ പതാക താഴ്ത്തിപ്രദര്‍ശിപ്പിക്കരുത്.

– ദേശീയ പതാകയേക്കാള്‍ ഉയരത്തിലോ, അരികുചേര്‍ന്നോ മറ്റു പതാകയോ കൊടിയോ സ്ഥാപിക്കരുത്. പതാക പറക്കുന്ന കൊടിമരത്തിലോ അതിനു മുകളിലോ പൂക്കളോ, പുഷ്പചക്രങ്ങളോ, ചിഹ്നങ്ങളോ അടക്കമുള്ള ഒരു വസ്തുവും സ്ഥാപിക്കരുത്.

– തോരണമോ, വര്‍ണ റിബണോ, കൊടികള്‍ ആയോ, മറ്റ് അലങ്കാരത്തിനുള്ള വസ്തുക്കള്‍ ആയോ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.

– ദേശീയപതാക തറയിലോ, നിലത്തോ സ്പര്‍ശിക്കാനോ, വെള്ളത്തിലഴയാനോ പാടില്ല.

– ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനോ കെട്ടാനോ പാടില്ല

– ദേശീയ പതാക കെട്ടുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ കെട്ടാന്‍ പാടില്ല.

– ദേശീയ പതാകയില്‍ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.

– കെട്ടിടങ്ങളുടെ മുന്‍വശത്തോ, ബാല്‍ക്കണിയിലോ, ജനല്‍പ്പടിയിലോ തിരശ്ചീനമായി സ്ഥാപിച്ച ദണ്ഡിലോ മറ്റോ ദേശീയപതാക സ്ഥാപിക്കുമ്പോള്‍ കുങ്കുമവര്‍ണഭാഗം ദണ്ഡിന്റെ അങ്ങേയറ്റത്തു വരുന്ന രീതിയില്‍ കെട്ടണം.

error: Content is protected !!