Trending Now

വള്ളിക്കോട് റോഡിലെ അപകടാവസ്ഥ: വിജിലൻസ് അന്വേഷണത്തിനും, തുടർ നടപടിക്കും ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി

Spread the love

 

 

konnivartha.com : കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ ഉണ്ടായ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അപാകതകൾ ചൂണ്ടിക്കാട്ടി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നല്കി. പലതവണ യോഗം ചേർന്നും, നേരിട്ട് സ്ഥലത്തെത്തിയും റോഡ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കാതിരുന്ന കരാർ കമ്പനിയും ഉദ്യോഗസ്ഥരുമാണ് അപകടത്തിൻ്റെ ഉത്തരവാദികളെന്നും എം.എൽ.എ മന്ത്രിയെ ഫോണിൽ ധരിപ്പിച്ചു. സംഭവത്തിൽ കർശന നടപടിയുണ്ടാകണമെന്നും, റോഡ് നിർമ്മാണ അപാകത അടിയന്തിരമായി പരിഹരിക്കണമെന്നും എം.എൽ.എ മന്ത്രിയോട് അഭ്യർത്ഥിച്ചു.

മന്ത്രി പൊതു മരാമത്ത് വിജിലൻസ് വിഭാഗത്തിനോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു.മൂന്നു ദിവസിത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി ഉത്തരവിട്ടത്.മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട് എത്തി റോഡ് പരിശോധിച്ചു. പരിശോധനാ റിപ്പോർട്ട് കിട്ടിയാലുടൻ വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. എത്രയും വേഗം റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കിയതായും എം.എൽ.എ പറഞ്ഞു.

കോന്നി ചന്ദനപ്പള്ളി റോഡിൽ കാവുങ്കൽ ബിൽഡേഴ്സിന്റെ അനാസ്ഥ:പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട് എത്തി റോഡ് പരിശോധിച്ചു മടങ്ങിയതിന് പിന്നാലെ വീണ്ടും അനാസ്ഥ: മന്ത്രിയ്ക്കും എം എല്‍ എയ്ക്കും പുല്ല് വില  

കഴിഞ്ഞ ദിവസമാണ് ഇതേ കരാർ കമ്പനിയുടെ അനാസ്ഥ മൂലം യുവാവിന്‍റെ തല കമ്പിയിൽ കയറിയത് 

 

കോന്നി ചന്ദനപ്പള്ളി റോഡിലെ കാവുങ്കൽ ബിൾഡേഴ്‌സ്ന്റെ ആശാസ്ത്രീയമായ പണികൾ വീണ്ടും തുടർക്കഥയാകുന്നു. ഇളകൊള്ളൂർ മാവിന്റെ സമീപത്താണ് ടാറിങ്ങിന് വെളിയിൽ മണ്ണ് ഇടുന്ന പണികൾ ഇന്ന് ആരംഭിച്ചത്. മണ്ണിനോടൊപ്പം ഉള്ള ഇലക്ട്രിക് പോസ്റ്റും, അതിലുള്ള കമ്പിയും റോഡിലേക്ക് തള്ളി അപകടകരമായ തരത്തിൽ ഇട്ടതായി പരാതി. ബൈക്ക് യാത്രികർ ഉൾപ്പെടെ വന്നാൽ ഇതിൽ തട്ടി ശരീരത്തിൽ കയറുന്ന അവസ്‌ഥയിലാണ്‌ ഇത് ഇവിടെ ഇട്ടത്. പ്രദേശവാസികൾ കവുങ്കൽ ബിൾഡേഴ്‌സ് പണിക്കാരോട് പരാതി പറഞ്ഞു.രണ്ടു ദിവസം മുന്പാണ് ഇതേ കരാറുകാരുടെയുടേം പി ഡബ്ല്യൂ ഉദ്യോഗസ്ഥരുടെയും അനാസ്ഥയിൽ ബൈക്ക് യാത്രികന്‍റെ  തലയിൽ കമ്പി കയറിയത്.ഈ റോഡില്‍ വ്യാപക അഴിമതി എന്ന് ജനം പരാതിപ്പെട്ടിരുന്നു .

error: Content is protected !!