കോന്നി താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

Spread the love

കോന്നി താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

konnivartha.com : കോന്നി താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി യോഗം അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍പിള്ള, അധ്യക്ഷതയില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസില്‍ ചേര്‍ന്നു. ഓണക്കാലമായതിനാല്‍ പൊതുവിപണി ഇടപെടലിന്റെ ഭാഗമായി കരിഞ്ചന്ത,പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍ , വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിനായി പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് യോഗം തീരുമാനിച്ചു.

അടുത്ത ഒന്നര മാസത്തേക്ക് വിതരണത്തിനുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കോന്നി താലൂക്കിലെ റേഷന്‍ കടകളില്‍ സ്റ്റോക്ക് ഉണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ജന പ്രതിനിധികള്‍,വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷ മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍, ഉപഭോക്തൃകാര്യ സമിതി അംഗങ്ങള്‍, നിയമ സഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.