Trending Now

കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിക്ക് 3 വർഷം കഠിനതടവ്

Spread the love

 

വിൽക്കാനായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പ്രതിക്ക് 3 വർഷം കഠിനതടവും l0000 രൂപ പിഴയും. തിരുവല്ല പോലീസ് സ്റ്റേഷനിൽ 2017 നവംബർ 15 ന് രജിസ്റ്റർ ചെയ്ത കേസിലെ
പ്രതി കടമാൻകുളം ചാമക്കുന്നിൽ മാതായിക്കുട്ടിയുടെ മകൻ ബേസിലാൽ സി മാത്യു (34) വിനെയാണ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ 4 മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ മാരുതി കാറിൽ സ്റ്റെപ്പിനി ടയറിന്റെ കവറിനുള്ളിൽ പ്ലാസ്റ്റിക് പൊതികളിൽ
സൂക്ഷിച്ചനിലയിൽ കടത്തിക്കൊണ്ടുവന്ന 1.1 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് പത്തനംതിട്ട അഡിഷണൽ സേഷൻസ് കോടതി രണ്ട് ജഡ്ജി പി എസ് സൈമ ശിക്ഷ വിധിച്ചത്.

പ്രോസീക്യൂഷനുവേണ്ടി എ പി പി അഡ്വ.കെ പി സുഭാഷ് കുമാർ ഹാജരായി. അന്നത്തെ തിരുവല്ല എസ് ഐ ബി വിനോദ് കുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ, അന്നത്തെ സി ഐയും ഇപ്പോൾ തിരുവല്ല ഡി വൈ എസ് പി യുമായ ടി രാജപ്പനാണ് കുറ്റപത്രം സമർപ്പിച്ചത്.

error: Content is protected !!