Trending Now

എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് എംന്

Spread the love

 

konnivartha.com : എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ലെ ജിജി.പി എബ്രഹാം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം സിപിഎം ലെ ശോഭാ മാത്യൂ രാജിവെച്ച ഒഴിവിലാണ് കേരള കോൺഗ്രസ് എം ന് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്. ഇന്നലെ നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് ബിജെപി- യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതിനെ തുടർന്ന് കോറം തികയാതെ മാറ്റി വെക്കുകയായിരുന്നു.

ഇടത് മുന്നിയിലെ ധാരണ കൃത്യമായി പാലിച്ച് അസ്വാരസ്യങ്ങൾ ഇല്ലാതെ പ്രസിഡൻറ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിന് റാന്നി എംഎൽഎ പ്രമോദ് നാരായൺ ഇടതു നേതൃത്വവുമായി നിരന്തരം ചർച്ചകൾ നടത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു .

 

എൽഡിഎഫ് 7, യുഡിഎഫ് 5, ബിജെപി 2 ആണ് പഞ്ചായത്തിലെ കക്ഷിനില.. കേരള കോൺഗ്രസ് എം ന് ഇടതുമുന്നണി നൽകിയ വലിയ അംഗീകാരവും പരിഗണയുമാണ് എഴുമറ്റൂരിലെ പ്രസിഡൻ്റ് പദവിയെ കേരള കോൺഗ്രസ് എം പാർട്ടി കാണുന്നത്

error: Content is protected !!