Trending Now

ലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണം ചൈൽഡ് പ്രൊട്ടക്റ്റ്‌ ടീം

Spread the love

konnivartha.com / പത്തനംതിട്ട: ലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ്‌ ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസർ കാഞ്ഞങ്ങാട്. പന്തളത്ത് നടന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സജി കെ ഉസ്മാൻ , ബേബി കെ ഫിലിപ്പോസ് , ഷൈനി കൊച്ചുദേവസി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി ഉണ്ണികൃഷ്ണനെയും , സെക്രട്ടറിയായി പന്തളം അനിലിനേയും, ട്രഷററായി അജിനേയും, കോഡിനേറ്ററായി വിനീതിനേയും ഉൾപ്പെടെ 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും പതിനേഴ് അംഗ ജില്ലാ കമ്മിറ്റിക്കും രൂപം നൽകി. ചടങ്ങിൽ വച്ച് പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചന്ദ്രബാബു പനങ്ങാടിനെ ആദരിച്ചു.

എസ്. ഉണ്ണികൃഷ്ണൻ പിള്ള
ജില്ലാ പ്രസിഡന്റ്

പന്തളം അനിൽ
ജില്ലാ സെക്രട്ടറി

അജിൻ എസ്
ജില്ലാ ട്രഷറർ

വിനീത് വിദ്യാധരൻ
ജില്ലാ കോഡിനേറ്റർ

 

 

 

 

                                                

error: Content is protected !!