
konnivartha.com : സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ നിർമാണ പ്രവൃത്തിക്ക് വേണ്ടി കോന്നി മങ്ങാരം പതിനൊന്നാം വാര്‍ഡില്‍ പെരുമേത്തു പടി താഴതേതു റോഡിൽ നടുക്ക് യാത്ര തടസ്സം ഉണ്ടാക്കി പാറ ഇറക്കി ഇട്ടിരിക്കുന്നു.ഈ നിയമലംഘനത്തിനു കൂട്ട് നില്‍ക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക്ക റോഡില്‍ അനധികൃത വസ്തുക്കള്‍ പാടില്ല എന്ന് ഹൈക്കോടതി വിധി ഉണ്ട് .
ജനങ്ങളുടെ യാത്രാ തടസം സൃഷ്ടിച്ച് സ്വകാര്യ വ്യക്തി ഇറക്കിയ ഈ പാറകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകണം .വാര്‍ഡ് മെമ്പര്‍ ഇക്കാര്യത്തില്‍ ഇടപെടുക . ഇല്ലെങ്കില്‍ ഹൈക്കോടതി വിധി ചൂണ്ടികാണിച്ചു കൊണ്ട് നിയമപരമായി പ്രദേശവാസികള്‍ നീങ്ങും എന്നും അറിയിച്ചു .പാറകള്‍ ഉടന്‍ നീക്കം ചെയ്യണം . ഈ രീതി അശാസ്ത്രീയം . സഞ്ചാര സ്വാതന്ത്ര്യംതടയുന്ന നിലയില്‍ റോഡ് അടച്ച നിലയില്‍ ഉള്ള ഈ രീതി ഉടന്‍ നീക്കം ചെയ്യണം . കോന്നി പഞ്ചായത്ത് നടപടി സ്വീകരിക്കണം ,