
konnivartha.com : റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍/സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.