
konnivartha.com : പത്തനംതിട്ട ഇടത്താവളത്തിനു സമീപം ബുള്ളറ്റ് മറിഞ്ഞു. രണ്ടു പേരില്‍ ഒരാള്‍ മരണപ്പെട്ടു .പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയില്‍ സജീവ് ( 34 )ആണ് മരണപ്പെട്ടത് .കൂടെ ഉള്ള പാമ്പനാര്‍ ലൈഫ് ടൈം സതീഷ് (36 )പരിക്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബുള്ളറ്റ് മറിഞ്ഞു ആമ്പുലന്‍സ്സില്‍ സതീഷിനെ മാത്രം ആണ് ആശുപത്രിയില്‍ എത്തിച്ചത് .ബോധം നഷ്ടമായിരുന്നു . ബോധം തെളിഞ്ഞപ്പോള്‍ ഒരാള്‍ കൂടി ബുള്ളറ്റില്‍ ഉണ്ടെന്നു പറഞ്ഞു . തിരച്ചില്‍ നടത്തിയപ്പോള്‍ ഒരാളെ കൂടി വെള്ള കെട്ടില്‍ കണ്ടെത്തി എങ്കിലും മരണപ്പെട്ടിരുന്നു .റാന്നി കേന്ദ്രീകരിച്ചു നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട ഇരുവരും ആയൂരില്‍ തൊഴിലാളികളെ വിളിക്കാന്‍ പോയതായിരുന്നു . കണ്ണിലേക്കു മഴ വെള്ളം അടിച്ചു കയറിതോടെ ബുള്ളറ്റ് നിയന്ത്രണം വിട്ടു മറിഞ്ഞത് എന്ന് ആണ് പ്രാഥമിക നിഗമനം .