“കമ്മട്ടിപ്പാടം’ സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി അന്തരിച്ചു

Spread the love

 

ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി (52) അന്തരിച്ചു. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ബേബിമാത്യു (അധ്യാപിക, മണ്ണുത്തി ഡോണ്‍ബോസ്‌ക്കോ എല്‍പി സ്‌കൂള്‍). മക്കള്‍: ജോബ്, ജോസഫ്. സംസ്‌ക്കാരം പിന്നീട് മുല്ലക്കര ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.

error: Content is protected !!