
konnivartha.com : കോന്നിയില്‍ കഴിഞ്ഞ മൂന്നു മണിക്കൂര്‍ ശക്തമായ മഴ രേഖപ്പെടുത്തി . കനത്ത മഴയും ഇടിയും നേരിയ കാറ്റും ഉണ്ട് . മലയോര മേഖലയില്‍ ഉച്ചവരെ ഓണ വെയില്‍ ഉണ്ടായിരുന്നു .ഉച്ചയ്ക്ക് ശേഷം ആണ് കനത്ത മഴ . കനത്ത കാറ്റില്‍ വാഴകളടക്കം നിലം പൊത്തി . വ്യാപക കൃഷി നാശം ഉണ്ട് .
തിരുവോണം വരെ ജില്ലയില്‍ വ്യാപക മഴയാണ് കാലാവസ്ഥാ മുന്നറിയിപ്പ് . കര്‍ഷകര്‍ വളരെ വിഷമ വൃത്തത്തില്‍ ആണ് . ഓണം ലക്ഷ്യമാക്കി വിനോദ സഞ്ചാരത്തിന് എത്തുന്ന ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം